നന്മണ്ട: നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിദ്യാലയത്തിന് തൊട്ടടുത്തുള്ള വയലിൽ നെൽകൃഷി ആരംഭിച്ചു. ഞാറുനടൽ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.കെ പി അബൂബക്കർ സിദ്ദിഖ് നിർവഹിച്ചു. എസ്പിസി ജില്ലാ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ ശ്രീ കെ സുനിൽ കുമാർ മുഖ്യാതിഥിയായി. ഗാർഡിയൻ എസ്പിസി ചെയർമാൻ സി കെ ഷജിൽ കുമാർ, എസ്പിസി ഓഫീസർ കെ ഷിബു, എംപിടിഎ ചെയർപേഴ്സൺ പി ഷിനി, ഷംസീർ എന്നിവർ ആശംസകൾ നേർന്നു
0 Comments