ജൂനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്ററിന്റെ ഈ വർഷത്തെ യുവസംരംഭകർക്കുള്ള ടോബിപ്പ് അവാർഡ് സമദ് മൂടാടിക്കും കമൽപത്ര അവാർഡ് ഫൈസൽ മുല്ലാലയത്തിനും പ്രഖ്യാപിച്ചു. ജെ.സി.ഐ യുടെ 2024-2025 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം നവംബർ 28 ന് ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതായിരിക്കും.
ഭാരവാഹികൾ-പ്രസിഡന്റ് :ഡോ അഖിൽ എസ് കുമാർ, സെക്രട്ടറി : ഡോ സൂരജ് എസ് എസ്, ട്രഷറർ : ഡോ. നിവേദ് അമ്പാടി. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ആരോഗ്യം,വിദ്യാഭ്യാസം,വ്യക്തിത്വവികാസം,പാരന്റിംഗ് തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ നല്കാൻ തീരുമാനിച്ചു. താല്പര്യമുള്ള വിദ്യാലയങ്ങൾ 9895726850 എന്ന നമ്പറിൽ ബന്ധപെടുക. ഈ വർഷത്തെ നഴ്സറി കലോത്സവം ഫെബ്രുവരി 2 ന് പൊയിൽക്കാവ് ഹയർസെക്കന്ററി സ്കൂളിൽ വെച് നടക്കുന്നതാണ്. രജിസ്ട്രേഷനായി വിളിക്കുക 9995191968,7994574355. പ്രസ്സ് മീറ്റിൽ പങ്കെടുത്തവർ.
ഡോ അഖിൽ എസ് കുമാർ -പ്രസിഡന്റ് 2025
ഗോകുൽ ജെ ബി -സോൺ ഓഫീസർ
അഡ്വ പ്രവീൺ -പാസ്റ്റ് പ്രസിഡന്റ് ക്ലബ് ചെയർമാൻ
ഡോ സൂരജ് -സെക്രട്ടറി 2025
ശ്രീജിത്ത് -കോർഡിനേറ്റർ
0 Comments