അത്തോളി: കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ അറബിക് സാഹിത്യോത്സവത്തിൽ എൽ പി വിഭാഗത്തിൽ മൂന്നാ സ്ഥാനം നേടിയ തോരായി എ.എൽ.പി സ്കൂളിലെ പ്രതിഭകൾക്കുള്ള അനുമോദനവും,
ശിശുദിനാഘോഷവും അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ശകുന്തള കുനിയിൽ അദ്ധ്യക്ഷം വഹിച്ചു.വാർഡ് മെമ്പർ വാസവൻ പൊയിലിൽ, ടി കെ സുബീഷ്, നജ്മുന്നീസ്സ മുസമ്മിൽ എന്നിവർ സംസാരിച്ചു.
ഹെഡ്മിസ്ട്രസ് മീര ടീച്ചർ സ്വാഗതവും, ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു. വിജയികൾക്ക് സർട്ടിഫിക്കറ്റും, മൊമൻ്റോയും വിതരണം ചെയ്തു.പരിപാടിയ്ക്ക് ശേഷം വിദ്യാർത്ഥികൾ ആഹ്ലാദ പ്രകടനം നടത്തി
0 Comments