ചേമഞ്ചേരി: കാഞ്ഞിലശ്ശേരി
മഹാശിവക്ഷേത്രത്തിൽ
ശ്രീകോവിൽ നവീകരിച്ച് ചെമ്പ് പതിക്കൽ, നമസ്കാര മണ്ഡപം, മണിക്കിണർ, നാഗത്തറ, ക്ഷേത്രക്കുളം എന്നിവയുടെ നവീകരണവും ക്ഷേത്ര പ്രവേശന വീഥിയുടെ നിർമ്മാണവും ഉൾപ്പെടെ യുള്ള പദ്ധതി തുടങ്ങുന്നു.
തച്ചുശാസ്ത്ര വിദഗ്ധൻ വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിയുടെ നിർദ്ദേശാ നുസരണമാണ് പ്രവർത്തി കൾ നടക്കുക. രണ്ടര കോടിയോളം രൂപയുടെ ചിലവ് പ്രതീക്ഷി ക്കുന്ന പദ്ധതികളുടെ സാമ്പത്തിക സമാഹരണ പ്രവർത്തന ങ്ങൾ സംഘാടക സമിതി ആരംഭിച്ചു. ഈറോഡ് രാജൻ ചെയർമാനായും ഷൈജു കാരാന്തോട് കുനി ജന. കൺവീനറുമായുള്ള നവീകരണ ജീർണോദ്ധാര ണ - ശിവരാത്രി മഹോത്സവ കമ്മിറ്റിയാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ വെച്ച് ക്ഷേത്രത്തിൻ്റെ സമഗ്ര വികസന കർമ്മരേഖ 'വില്ലുപത്രം' എന്ന പേരിൽ പ്രകാശനം ചെയ്യും. ശിവരാത്രി മഹോത്സവ ത്തിന് ശേഷം ശ്രീകോവിൽ നവീകരണ പ്രവർത്തനം ആരംഭിക്കും.
0 Comments