വെള്ളിയൂർ: നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിൽ തുമ്പൂർമുഴി പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്കരണത്തിൻ്റെ മാതൃകാപദ്ധതിയാണിത്. നൊച്ചാട് ഗ്രാമപഞ്ചായത്ത്, നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂൾ മാനേജ്മെൻ്റ് സംയുക്ത പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരി കണ്ടി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എ.വി.അബദുള്ള, വാർഡ് മെമ്പർമാരായ ഷിജി കൊട്ടാരക്കൽ, കെ.മധു കൃഷ്ണൻ, പി.ടി.എ.പ്രസിഡൻ്റ് കെ.പി.സാഖ്, പ്രിൻസിപ്പാൾ കെ.സമീർ, പ്രധാനാദ്ധ്യാപിക എം.ബിന്ദു എന്നിവർ ചടങ്ങിൽ സംസാരിച്ചു.
0 Comments