കോഴിക്കോട് : ബേപ്പൂർ മത്സ്യബന്ധന ഹാർബറിൽ നിർത്തിയിട്ടിരുന്ന ബോട്ടിന് തീപിടിച്ചു. രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പൊള്ളലേറ്റു. തീപിടിച്ച ഉടൻ മറ്റു തൊഴിലാളികൾ വെള്ളത്തിലേക്ക് ചാടി രക്ഷപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷദ്വീപ് കിൽത്തൻ സ്വദേശി ദിൽബറിന്‍റെ ഉടമസ്ഥതയിലുള്ള അഹൽ ഫിഷറീസ് എന്ന ബോട്ടിനാണ് തീ പിടിച്ചത്
0 Comments