ഉള്ളിയേരി പബ്ലിക്ക് ലൈബ്രറി മുന്‍ പ്രസിഡണ്ടും പാലോറ ഹൈസ്‌ക്കുള്‍ റിട്ട.അധ്യാപകനുമായിരുന്ന കെ. ശങ്കരന്‍നായരുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ലൈബ്രറിയിലേക്ക് ഷെല്‍ഫുംപുസ്തകങ്ങളും നൽകി.
ഉള്ളിയേരി പബ്ലിക്ക് ലൈബ്രറി മുന്‍ പ്രസിഡണ്ടും പാലോറ ഹൈസ്‌ക്കുള്‍ റിട്ട.അധ്യാപകനുമായിരുന്ന കെ. ശങ്കരന്‍നായരുടെ സ്മരണയ്ക്കായാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ലൈബ്രറിയിലേക്ക് ഷെല്‍ഫും പുസ്തകങ്ങളും നൽകിയത്. അദ്ദേഹത്തിന്റെ പത്താം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. അജിത ഉദ്ഘാടനം ചെയ്തു. പ്ലാറ്റിനം ലൈബ്രറി ഇപ്പോള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ നിറവിലാണ്. പുസ്തകങ്ങളും ഷെല്‍ഫും, ശങ്കരന്‍നായരുടെ പത്‌നി കമലാക്ഷി അമ്മ കൈമാറി.
ലൈബ്രറി പ്രസിഡണ്ട് പി.പ്രദിപ്കുമാര്‍ അധ്യക്ഷത വഹിച്ചു. എം ബാലകൃഷ്ണന്‍നമ്പ്യാര്‍, ഏ.കെ. ചിന്മയാനന്ദന്‍, പി.വി ഭാസ്‌കരന്‍ കിടാവ്, പി. ബാലകൃഷ്ണന്‍ നായര്‍, എന്‍ നാരായണന്‍കിടാവ്. ഉണ്ണിഗോപാലന്‍ മാസ്റ്റര്‍, ടി. വേണുഗോപാലന്‍, കൃഷ്ണന്‍ കൂവില്‍, കെ.കെ ഗംഗാധരക്കുറുപ്പ്,ബാലകൃഷ്ണന്‍ നായര്‍, ഇ. വിശ്വനാഥന്‍, മനോജ് കുമാര്‍ കെ.എസ് എന്നിവര്‍ സംസാരിച്ചു. എം രവീന്ദ്രന്‍ സ്വാഗതവും സരളനായര്‍ നന്ദിയും പറഞ്ഞു. ഉമ്മന്‍ചാണ്ടി ട്രസ്റ്റ് പാലിയേറ്റീവ് കെയറിലേക്ക് വീല്‍ ചെയറും കുടുംബം നല്‍കി.
0 Comments