Header Ads

 


മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന 'തുടരു'മിൻ്റെ പോസ്റ്റർ പുറത്തുവിട്ടു.







മലയാള സിനിമ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'തുടരും' എന്ന ചിത്രം. മോഹന്‍ലാലിന്റെ കരിയറിലെ 360-ാം ചിത്രമാണിത്. ചിത്രത്തില്‍ ജോഡികളായി എത്തുന്ന ശോഭനയുടെയും മോഹന്‍ലാലിന്റെയും പോസ്റ്റര്‍ പുറത്തുവിട്ടു. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. ഈ ചിത്രം വൈറലായതിന് പിന്നാലെ പഴയ നാടോടിക്കാറ്റിലെ 'വൈശാഖ സന്ധ്യേ' എന്ന ഗാനത്തിലെ രംഗമാണ് ഇതിനൊപ്പം വൈറലായി കൊണ്ടിരിക്കുന്നത്. രണ്ട് ചിത്രത്തിനും ഇടയില്‍ 37 കൊല്ലത്തെ വ്യത്യാസം.

Post a Comment

0 Comments