ഉള്ളിയേരി : ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2024 വോളിബോൾ മത്സരത്തിൽ ഫിനിക്സ് പുത്തഞ്ചേരി വിജയികളായി.
ഫൈനലിൽ ജനചേതന ഉള്ളിയേരിയെയാണ് തോൽപ്പിച്ചത്.
ശ്രീഹരികൃഷ്ണ പി, വിഷ്ണു കെ, വിബീഷ്, ആദർശ്, മനു ഇ, വിഷ്ണു പ്രസാദ് ടി, അരുൺകുമാർ യു, ഗൗതം കൃഷ്ണ, നൈതിക് കൃഷ്ണ, അതുൽരാജ് എന്നീ കളിക്കാരാണ് ഫിനിക്സ് പുത്തഞ്ചേരിയ്‌ക്ക് വേണ്ടി കളിച്ചത്. സമാപനപരിപാടിയിൽ വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി അജിത സമ്മാനിച്ചു. വാർഡ് മെമ്പർമാരായ ടി കെ ശിവൻ, പവിത്രൻ, സുധീഷ് എന്നിവരും പങ്കെടുത്തു.
0 Comments