കേരളപ്പിറവി ദിനാഘോഷവും പി. സി.ചന്ദ്രൻ ഭാഷാശ്രീ ഗ്രന്ഥാലയം ഒന്നാം വാർഷിവും. എഴുത്തുകാരിയും അദ്ധ്യാപികയുമായ ഡോ: പൂജഗീത ഉദ്ഘാടനം ചെയ്തു. ഭാഷ ആശയ വിനിമയ ഉപാധി തനത് സംസ്കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും സമന്വയമാണെന്ന് ഡോ: പൂജ ഗീത പറഞ്ഞു. നമണ്ട നവോത്ഥാന നിലയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീകുമാർ തെക്കേടത്ത് അദ്ധ്യക്ഷം വഹിച്ചു.പ്രൊഫസർ .സി പി.മുഹമ്മദ് മുഖ്യാതിഥിയായി. സർവ്വോദയം ട്രസ്റ്റ് ചെയർമാൻ കെ.പി.മാനോജ് മാസ്റ്റർ, ഓണിൽ രവീന്ദ്രൻ, രതീഷ് നായർ, വിജയൻ പൊയിലിൽ, സലീന്ദ്രൻ പാറച്ചാലിൽ, സുരേന്ദ്രൻ പാറയിൽ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ നന്മണ്ട പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങളെ ആദരിക്കുകയും, മെഡിക്കൽ കിറ്റ് നൽകുകയും ചെയ്തു. അടുത്ത വർഷത്തെ പദ്ധതികളായി ഒരു വീടിനുള്ള സഹായം, ചരിറ്റി ക്ലിനിക്ക്, നന്മണ്ടയിലെ യുവ എഴുകാരെ കണ്ടെത്തി പ്രോത്സാഹന സമ്മാനം എന്നിവ നൽകുമെന്ന് ഗ്രന്ഥാലയം പ്രസിഡണ്ട് പ്രഖ്യാപിച്ചു.
0 Comments