കൊയിലാണ്ടി: ധീര ജവാൻ സുബിനേഷിൻ്റെ ഒൻപതാം രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ ചേലിയയിലെ സ്മൃതി മണ്ഡപത്തിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടന്നു. കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖർ പതാക ഉയർത്തി. കുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, പി. വിശ്വൻ, വാർഡുമെമ്പർ മാരായ കെ.എം. മജു, അബ്ദുൾ ഷുക്കൂർ, കാലിക്കറ്റ് ഡിഫെൻസ് ട്രസ്റ്റ് ആൻഡ് കെയർ പ്രതിനിധി ഗിരീഷ് ബാബു മണിയുർ, രാജൻ പുത്തലത്ത് എന്നിവർ സംസാരിച്ചു. എൻ.സി.സി, എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ.എ. ആർ.സി. അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.
0 Comments