Header Ads

 


റംഷാദ് അത്തോളിയ്ക്ക് മാനസ കവിതാ പുരസ്ക്കാരം.




അത്തോളി: മാനസ കക്കയത്തിൻ്റെ ഏഴാമത് കവിതാ പുരസ്കാരത്തിന് അത്തോളി തോരായി സ്വദേശി എം.റംഷാദ് അർഹനായി. കോക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ റംഷാദിൻ്റെ "വരത്തരുണ്ടാവുന്നത് " എന്ന കവിതയ്ക്കാണ് പുരസ്കാരം ലഭിച്ചത്. ഡിസംബർ 31 ന് കക്കയത്ത് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്ക്കാരം നൽകുമെന്ന് ജോൺസൺ കക്കയം,സുനിൽ പാറപ്പുറത്ത്, വി.ടി.തോമസ്,തോമസ് പൊക്കാട്ട്, രാജേഷ് കക്കയം എന്നിവർ അറിയിച്ചു.

Post a Comment

0 Comments