Header Ads

 


നാരായണ വിലാസം എ.യു.പി സ്കൂളിൽട്രാഫിക് ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു



പേരാമ്പ്ര: മനുഷ്യൻ്റെ അശ്രദ്ധകൊണ്ട് റോഡിൽ പൊലിയുന്ന ജീവനുകളെക്കുറിച്ച് പുതുതലമുറയെ ബോധവത്ക്കരിക്കേണ്ടത് അത്യാവശ്യമാണെന്ന തിരിച്ചറിവിൽ എരവട്ടൂർ നാരായണ വിലാസം  എ.യു.പി സ്കൂളിൽ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് വിദ്യാർത്ഥികൾക്ക് ട്രാഫിക് ബോധവത്ക്കരണ ക്ലാസ് നടത്തി. വർദ്ധിച്ച് വരുന്ന റോഡപകടങ്ങളുടെ കാരണങ്ങളെക്കുറിച്ചും ഹെൽമെറ്റിൻ്റെയും സീറ്റ് ബെൽറ്റിൻ്റെയും പ്രാധാന്യത്തെക്കുറിച്ചും റോഡിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും വിശദമായി അസിസ്റ്റൻ്റ് മോട്ടോർ വെഹിക്ക്ൾ ഇൻസ്പെക്ടർ എസ്.ഡി  ശ്രീനി ക്ലാസെടുത്തു...
പി.ടി..എപ്രസിഡൻ്റ് പി.കെ ജംഷീർചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സബ്ജില്ല കലോത്സവത്തിൽ കഥാപ്രസംഗത്തിൽ First with A Grade കരസ്ഥമാക്കിയ ആൽവിയ ക്ക് AMVI ശ്രീനി ഉപഹാരം നൽകി..HM റീന ടീച്ചർ,
പ്രദീപൻ
മാസ്റ്റർ ,അശ്വിൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments