Header Ads

 


താളരാഗലയവിസ്മയം തീർത്ത് കൗമാര'മെലോഡിയ'.




മുക്കം: മുക്കം ഉപജില്ലാ സ്കൂൾ കലോത്സവം കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ പത്ത് വേദികളിലായി മുന്നേറുകയാണ്. 'മേലോഡിയ' എന്ന് പേരിട്ട കലോത്സവത്തിൽ ഉപജില്ലയിലെ നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് മൂവായിരത്തിൽ അധികം പ്രതിഭകൾ മാറ്റുരക്കുന്നുണ്ട്. നവംബർ 2ന് ശനിയാഴ്ച ആരംഭിച്ച കലോത്സവം നാളെ സന്ധ്യയോടെ സമാപിക്കും. 

കഴിഞ്ഞ രണ്ടു  ദിവസങ്ങളിൽ പെയ്ത മഴയിൽ നനയാതെ  കൗമാരകലോൽസവം മൽസരച്ചൂടിൽ കത്തിക്കയറുകയാണ്.

  ഇന്നലെ വൈകുന്നേരം ആരംഭിച്ച ഒപ്പന മത്സരം ഇന്നലെ രാത്രി ഒന്നരയോടെയാണ് സമാപിച്ചത്. കലയെ നെഞ്ചേറ്റിയ ആയിരങ്ങളാണ് കൊടിയത്തൂർ തടായിക്കുന്നിൻ മുകളിലേക്ക് കലോൽസവം ആസ്വദിക്കാൻ  എത്തുന്നത്.

Post a Comment

0 Comments