Header Ads

 


ഒള്ളൂർക്കടവ് പാലം ഉടനെ പൂർത്തിയാവും.




ഉള്ളിയേരി : ഒള്ളൂർക്കടവ് പാലം നിർമ്മാണം  പണി പുരോഗമിക്കുകയാണ്.  പാലം വഴി കൊയിലാണ്ടി - ചേലിയ - ഒള്ളൂർ -:പുത്തഞ്ചേരി - ഉള്ളിയേരി - അത്തോളി പ്രദേശങ്ങളിലേക്ക്  എളുപ്പത്തിൽ എത്തിച്ചേരുവാൻ കഴിയും.
250.60 മീറ്റർ നീളവും 11 മീറ്റർ  വീതിയിലുമാണ് പാലം നിർമ്മിച്ചിരിക്കുന്നത്. പാലത്തിന്റെ വശങ്ങളിൽ 1.5 മീറ്റർ വീതിയിൽ നടപ്പാതയുണ്ട്.
    ഉള്ളിയേരി - ചെങ്ങോട്ടുക്കാവ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. ടൂറിസം മേഖലയായ കാപ്പാട് - തുഷാരഗിരിയിലേക്കുള്ള എളുപ്പവഴിയാണിത്. ടൂറിസം സാധ്യത എറെയുള്ള പുത്തഞ്ചേരി പുഴയുടെ ഭാഗമായ പുത്തഞ്ചേരിക്കെട്ടിന് ഒള്ളൂർ കടവ് പാലം  ഗുണം ചെയ്യും. പ്രകൃതിദൃശ്യങ്ങളാൽ മനോഹരമായ ഈ സ്ഥലം വിനോദസഞ്ചാരികളെ ആകർഷിക്കും. പൊയിൽക്കാവ് ഭാഗത്ത്‌ ഗതാഗത തടസ്സം ഉണ്ടാവുമ്പോൾ ഒള്ളൂർക്കടവ് പാലം വഴി കോഴിക്കോട് ഭാഗത്തേക്ക്‌ വാഹനങ്ങൾക്ക് പോകാൻ കഴിയും.

Post a Comment

0 Comments