Header Ads

 


നാടിന് മാതൃകയായി ബാലുശ്ശേരി പോലീസ് സ്റ്റേഷൻ.





ബാലുശ്ശേരി : ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പനങ്ങാട് കാവിൽ പാറ അംഗനവാടിയുടെ പരിസരത്തായി കുട്ടികൾക്കും തൊട്ടടുത്തുള്ള ഭിന്ന ശേഷി കുട്ടികളുടെ പരിശീലന സ്ഥാപനത്തിനും ബുദ്ധിമുട്ടുണ്ടാവുന്ന തരത്തിൽ വളർന്നു പന്തലിച്ച കാട് ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ചേർന്ന്   രാവിലെ മുതൽ വെട്ടി വൃത്തിയാക്കി.
ഒരാഴ്ച മുമ്പ് അറിഞ്ഞ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ വൃത്തിയാക്കാൻ തീരുമാനിച്ചതായിരുന്നു.
ഡ്യൂട്ടിത്തിരക്ക് കാരണം അന്ന് നടക്കാതെ പോയ പ്രവർത്തനമാണ് അംഗനവാടി ടീച്ചറേയും വാർഡ് മെമ്പറെയും ബന്ധപ്പെട്ടുകൊണ്ട് ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ദിനേശ് ടി പിയുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ മുഹമ്മദ് പുതുശ്ശേരി, വിനോദൻ സിപി, അബ്ദുൽ കരീം, പ്രവീഷ് , മുഹമ്മദ് സമീർ ബൈജു  തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് രാവിലെ  വെട്ടി വൃത്തിയാക്കിയത്
24 ഓളം കുട്ടികൾ പഠിക്കുന്ന അംഗനവാടിയുടെ മതിലിനോട് ചേർന്ന് രണ്ടാൾ പൊക്കത്തിൽ ഉയർന്നുവന്ന കാട് കൊച്ചു കുട്ടികൾക്ക് വലിയ ഭീഷണിയായി വളർന്നു വന്നതായിരുന്നു.
വിവിധ പ്രവർത്തനങ്ങൾ കൊണ്ട് 
നാടിന് അഭിമാനമായും, മാതൃകയായും മാറുകയാണ് ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ.
--------------------------------------------------

Post a Comment

0 Comments