പി.കെ ഗോപിയ്ക്ക് സാഹിത്യ അക്കാദമി പുരസ്‌കാരം നൽകി.







കോഴിക്കോട് : കവി  പികെ ഗോപിയ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ 2023-ലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സമ്മാനിച്ചു. പി. കെ ഗോപിയുടെ മലാപ്പറമ്പിലുള്ള ‘നന്മ’ എന്ന വീട്ടില്‍ നടന്ന ചടങ്ങിൽ സാഹിത്യ അക്കാദമി വൈസ് പ്രസിഡൻ്റ് അശോകന്‍ ചരുവിലാണ് പുരസ്‌കാരം സമ്മാനിച്ചത്.

അക്കാദമി നിര്‍വാഹണ സമിതി അംഗം എംകെ മനോഹരന്‍ അധ്യക്ഷനായി. സെക്രട്ടറി സിപി അബൂബക്കര്‍, ജനറല്‍ കൗണ്‍സില്‍ അംഗം ഡോ. മിനി പ്രസാദ്, പ്രോഗ്രാം ഓഫീസര്‍ കെഎസ് സുനില്‍കുമാര്‍, മുന്‍ മന്ത്രി ബിനോയ് വിശ്വം തുടങ്ങിയവര്‍ പങ്കെടുത്തു. കവി എഴുതിയ മറുമൊഴി  ജോബി ജോസഫ് വായിച്ചു.

Post a Comment

0 Comments