Header Ads

 


മെഡിസെപ്‌ നവീകരിക്കാനൊരുങ്ങി സര്‍ക്കാര്‍.





സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി മെഡിസെപ്‌ നവീകരിക്കാനൊരുങ്ങി സര്‍ക്കാര്‍. 2025 ജൂലൈ ഒന്നുമുതല്‍ പുതിയ മെഡിസെപ്‌ തയാറാകും. ഇതിനായി വിദഗ്‌ധസമിതി രൂപീകരിച്ചു. 2022 ഓഗസ്‌റ്റ് ഒന്നിനാണ്‌ മെഡിസെപ്‌ നിലവില്‍വന്നത്‌. എംപാനല്‍ ചെയ്‌ത ആശുപത്രികളില്‍ കാഷ്‌ലെസ്‌ ചികിത്സയാണു വിഭാവനം ചെയ്‌തിരുന്നത്‌. 2025 ജൂണ്‍ 30-നു നിലവിലെ മെഡിസെപ്‌ കാലാവധി തീരും.നിലവിലെ പാക്കേജുകള്‍ പരിഷ്‌കരിച്ചാകും പുതിയ പദ്ധതി. ഇതിനായി ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സംഘടനകളുമായി വിദഗ്‌ധസമിതി ചര്‍ച്ചനടത്തും. പോരായ്‌മകളെല്ലാം തിരുത്തിയാകും പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതിയെന്നു സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.ഡോ. വി. ശ്രീറാമാണ്‌ സമിതി അധ്യക്ഷന്‍.

കോട്ടയം മെഡിക്കല്‍ കോളജ്‌ സൂപ്രണ്ട്‌ ഡോ. ടി. ജയകുമാര്‍, ശ്രീചിത്ര ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ പ്രഫ. ബിജു സോമന്‍, പെരിന്തല്‍മ്മണ്ണ ഇ.എം.എസ്‌. ആശുപത്രി ചെയര്‍മാന്‍ ഡോ. എ.വി. ജയകൃഷ്‌ണന്‍, ആര്‍.സി.സി. മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ. എ.എല്‍. ലിജീഷ്‌, എന്‍.എച്ച്‌.എം. കേരള പ്രോഗ്രാം മാനേജര്‍ ഡോ. ബിജോയ്‌ എന്നിവര്‍ അംഗങ്ങളാണ്‌. മെഡിസെപ്‌ മുന്‍ സാങ്കേതിക ഉപദേഷ്‌ടാവ്‌ അരുണ്‍ ബി. നായരെ സമിതിയില്‍ നിലനിര്‍ത്തി.

Post a Comment

0 Comments