കൊയിലാണ്ടി: ഏഴാമത് മൂവി ഫെസ്റ്റിവൽ കൊയിലാണ്ടിയിൽ 2025 ജനുവരി 17,18,19 തീയതികളിലായി കൊല്ലം 'ലേയ്ക്ക്' ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. ഫെസ്റ്റിവൽ ഡെലിഗേറ്റ്സ് പാസ് വിതരണം കൊയിലാണ്ടി പ്രസ് ക്ലബ് ഹാളിൽ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സംവിധായകനും സിനിമാ പ്രവർത്തകനുമായ ശിവദാസ് പൊയിൽക്കാവ് ഏറ്റുവാങ്ങി.
കൊയിലാണ്ടി നഗരസഭ,കേരള ചലച്ചിത്ര അക്കാദമി, ആദി ഫൗണ്ടേഷൻ, എഫ് എഫ് എസ് ഐ, ഇൻസൈറ്റ് ഫിലിം സൊസൈറ്റി എന്നിവർ ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത് മലയാളത്തിലെയും, ഇന്ത്യൻ, ലോക സിനിമാ വിഭാഗങ്ങളിലായി പ്രേക്ഷക നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമകൾ പ്രദർശിപ്പിക്കും.
പ്രമുഖ ചലച്ചിത്ര നിരൂപകൻ ഡോ. സി എസ് വെങ്കിടേശ്വരനാണ് ഫെസ്റ്റിവൽ ഡയറക്ടർ. പരിപാടിയുടെ ഭാരവാഹികളായി എംപി ഷാഫി പറമ്പിൽ, എംഎൽഎ കാനത്തിൽ, നഗരസഭാ അധ്യക്ഷ സുധാ കിടക്കേപ്പാട്ട്, എന്നിവർ രക്ഷാധികാരികൾ.
0 Comments