ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബനഗൽ അന്തരിച്ചു.





 ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗൽ (90) അന്തരിച്ചു. വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. 1976 പത്മശ്രീയും, 1991 ൽ പത്മഭൂഷണും നേടിയിട്ടുണ്ട്. 2005ൽ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയിട്ടുണ്ട്. ബോളിവുഡ് സിനിമയ്ക്ക് നവഭാവുകത്വം നൽകിയ സംവിധായകൻ ആണ് ശ്യാംബനകൽ. അങ്കുർ, നിശാന്ത്, ഭൂമിക, ജുനൂൻ, മേക്കിങ് ഓഫ് മഹാത്മ, തുടങ്ങിയവയാണ് പ്രമുഖ സിനിമകൾ. 2007ൽ ഫാൽക്കെ പുരസ്കാരം നേടി. രാജ്യസഭാംഗമായിരുന്നു. പുതിയ മൂന്ന് പ്രോജക്ടുകളുടെ  തിരക്കിലായിരുന്നു കുറെ നാൾ. 90 കളിൽ നവതരംഗം സൃഷ്ടിച്ച ശ്യാം ബെനഗൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ ചലച്ചിത്രകാരനാണ്.

 കൊളോണിയലിസം, ഫ്യൂഡലിസം, ജാതീയത, സ്വാതന്ത്ര്യസമരം, സ്വാതന്ത്ര്യലബ്ധി, തീവ്രവാദ പ്രസ്ഥാനങ്ങൾ, ദേശീയ വികസന പദ്ധതികൾ, വർഗീയതയുടെ ഉദയം, ആഗോളവൽക്കരണം, തുടങ്ങിക് കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ ഇന്ത്യൻ ചരിത്രത്തിലെ എല്ലാ മാറ്റങ്ങളും ഗതിവികതികളും ബെനഗൽ ചിത്രങ്ങളിൽ പ്രതിപാദ്യ വിഷയമാക്കിയിട്ടുണ്ട്.

Post a Comment

0 Comments