പാതയോരങ്ങളിലെ അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച കേസുകളില്‍ പിഴ അടയ്ക്കാതെ നിയമലംഘകര്‍. സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും സ്ഥാപിച്ച അനധികൃത ബോര്‍ഡുകള്‍ക്ക് 1.94 ലക്ഷം രൂപ പിഴയാണ് ചുമത്തിയത്. സ്വകാര്യ സ്ഥാപനങ്ങളുടെ അനധികൃത ബോര്‍ഡുകള്‍ക്ക് 58.55 ലക്ഷം രൂപ പിഴയും ചുമത്തി. ഇതില്‍ പിരിഞ്ഞ് കിട്ടിയത് 7.19 ലക്ഷം രൂപ മാത്രമാണ്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു.
സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും സ്ഥാപിച്ച അനധികൃത ബോര്‍ഡുകള്‍ക്ക് 1.94 ലക്ഷം രൂപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം പിഴ ചുമത്തിയത്. സ്വകാര്യ സ്ഥാപനങ്ങളുടെ അനധികൃത ബോര്‍ഡുകള്‍ക്ക് 58.55 ലക്ഷം രൂപ പിഴയിട്ടതില്‍ 7.19 ലക്ഷം രൂപ പിരിഞ്ഞുകിട്ടി. 40.84 ലക്ഷം രൂപ പിഴ രാഷ്ട്രയീപാര്‍ട്ടികളുടെ ബോര്‍ഡുകള്‍ക്ക് പിഴ ചുമത്തിയപ്പോള്‍ പിരിച്ചെടുത്തത് 7000 രൂപയാണ്.
പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കാന്‍ കഴിഞ്ഞ പത്തുദിവസമായി തദ്ദേശ സ്ഥാപനങ്ങള്‍ നടത്തിയ നടപടികളുടെ ഭാഗമായാണു പിഴയും നടപടികളും. മതപരവും അല്ലാത്തതുമായ സ്ഥാപനങ്ങളും സംഘടനകളും സ്ഥാപിച്ചവയ്ക്ക് 27.71 ലക്ഷം രൂപ പിഴയിട്ടപ്പോള്‍ പിരിച്ചത് 32,400 രൂപയാണ്. ചുമത്തിയ പിഴകളെല്ലാം എത്തിയാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1.29 കോടി രൂപ ലഭിക്കും. നിരത്തുകളില്‍ നിന്ന് നീക്കം ചെയ്ത ഫ്‌ലക്‌സ് ബോര്‍ഡുകള്‍ തിരുവനന്തപുരം പുത്തരിക്കണ്ട മൈതാനത്ത് നിക്ഷേപിച്ചിരിക്കുകയാണ്. ഇതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.
0 Comments