എ.ഐ.ടി.യു.സി. ധർണ നടത്തി.




കൊയിലാണ്ടി: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലൂടെ
സെസ്സ് പിരിവ് ഊർജ്ജിത പ്പെടുത്തുക, ആനുകൂല്യ ങ്ങളും  പെൻഷനും കുടിശ്ശിക സഹിതം ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പയ്യോളി മുൻസിപ്പൽ ഓഫീസിനു മുമ്പിൽ കെട്ടിട നിർമ്മാണ തൊഴിലാളി യൂനിയൻ മണ്ഡലം കമ്മറ്റി ധർണ നടത്തി.

എ.ഐ.ടി.യു.സി. ജില്ലാ  ജോ: സെക്രട്ടറി സുനിൽ മോഹൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ ട്രഷറർ സന്തോഷ് കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. എം.ടി. ചന്ദ്രൻ, എൽ.സി. സെക്രട്ടറി ഇരിങ്ങൽ അനിൽകുമാർ,
കിസാൻ സഭ മണ്ഡലം പ്രസിഡൻ്റ് കെ. ശശിധരൻ, പയ്യോളി നഗരസഭ മുൻ കൗൺസിലർ ഷാഹുൽ അമീദ്, ജയരാജ് നടേരി,  ഉത്തമൻ എന്നിവർ സംസാരിച്ചു. എം.ടി.
നിഷ, ദാമോദരൻ കുന്നുമ്മൽ, കെ. ശോഭന, എം. യശോദ, കെ.കെ.  സേമാൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Post a Comment

0 Comments