ഫൈറ്റേഴ്സ് നാറാത്ത് കലാസമിതിയുടെ സർഗ്ഗസന്ധ്യ -2025 കൂട്ടായ്മയുടെ 36 വർഷങ്ങൾ.




ഉള്ളിയേരി:കലാ സാംസ്‌കാരിക സേവനരംഗത്ത് 36 വർഷമായി ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ തിളങ്ങി നിൽക്കുന്ന ഫൈറ്റേഴ്സ് നാറാത്ത് കലാസമിതിയുടെ മുപ്പത്തിയാറാം വാർഷികവും  വായനശാലയുടെ പതിനൊന്നാം വാർഷികവും 2025 ജനുവരി 26 ഞായറാഴ്ച നാറാത്ത് NMMAUP സ്കൂൾ ഗ്രൗണ്ടിൽവെച്ച് ആഘോഷിക്കുകയാണ്.
കേരള മുഖ്യമന്ത്രി പങ്കെടുത്ത 2023 ലെ സംസ്ഥാന ശിശുദിനപരിപാടിയിൽ അധ്യക്ഷയായും,കവിത രചനയിലും പ്രസംഗത്തിലും ക്വിസ് മത്സരങ്ങളിലും മികച്ച പ്രതിഭയായ മിത്ര കിനാത്തിൽ   'സർഗ്ഗസന്ധ്യ -2025' ഉദ്ഘാടനം ചെയ്യുന്നു. കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. ഫൈറ്റേഴ്സ് കുടുംബം അവതരിപ്പിക്കുന്ന കലാപരിപാടികൾ.
 
ആഘോഷകമ്മിറ്റി ഭാരവാഹികൾ 
-------------------------------
ചെയർമാൻ : നസീർ കെ കെ 
കൺവീനർ : രാകേഷ് എസ് എൻ 
ട്രഷറർ : ലിജീഷ് നിർമ്മാല്യം.




Post a Comment

0 Comments