ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി.





 ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ബാലുശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരത്തോടെ തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു.
 യൂത്ത് കോർഡിനേറ്റർ പി.സനൂപ്, ക്ലബ്ബ് ഭാരവാഹി ജിജോ ഉമർ മുതുവത്ത്  എന്നിവർ സംസാരിച്ചു. ആദ്യ മത്സരത്തിൽ പെഗൻസ് പുത്തൂർവട്ടം വിജയികളായി. ഫൈറ്റേഴ്സ് കാഞ്ഞിക്കാവ് റണ്ണറപ്പായി. ഡിസംബർ 8 വരെ വിവിധ മത്സരങ്ങൾ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വച്ച് നടക്കുന്നതായിരിക്കും.

Post a Comment

0 Comments