ഒള്ളൂർ ആശാരിക്കൽ ക്ഷേത്രമഹോത്സവം ഡിസംബർ 21മുതൽ.





ഒള്ളൂർ :ഒള്ളൂർ ആശാരിക്കൽ ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം 2024 ഡിസംബർ 21,24,25,26,27,28 തിയ്യതികളിൽ ബ്രഹ്മശ്രീ പുതുശ്ശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
ഡിസംബർ 21 ന് കൊടിയേറ്റം 
24 ന്  രാത്രി 7മണിക്ക് സാംസ്‌കാരിക സദസ്സ് കവിയും മാധ്യമപ്രവർത്തകനുമായ രാധാകൃഷ്ണൻ ഒള്ളൂർ ഉദ്ഘാടനം ചെയ്യും, 'വ്യക്തി, കുടുംബം: അറിഞ്ഞതും അറിയാനിരിക്കുന്നതും' ഫിലിപ്പ് മമ്പാടിന്റെ പ്രഭാഷണം. 8.30ന് തിരുവാതിരക്കളി.
28 ന് ബുധനാഴ്ച രാത്രി 8 മണിക്ക് വടകര കാഴ്ചയുടെ സാമൂഹ്യനാടകം 'ശിഷ്ടം'
26 ന് വ്യാഴം പള്ളിയുണർത്തൽ 
27 വെള്ളിയാഴ്ച പ്രധാന ഉത്സവദിവസം. ഗണപതിഹോമം, ലളിത സഹസ്രനാമയജ്ഞവും വിഷ്ണു സഹസ്രനാമജപവും, വിശേഷാൽ പൂജകൾ, ഉച്ചക്ക് 12 മണിക്ക് സമൂഹസദ്യ , ( കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിലെ രോഗികൾക്കും ഭക്ഷണമെത്തിച്ചു നൽകുന്നു ), വൈകുന്നേരം കുട്ടിച്ചാത്തൻ വെള്ളാട്ട്, താലപ്പൊലി, പരിചമുട്ട്കളി, കരിമരുന്ന് പ്രയോഗം, നീറ്റിൽ കരുവൻതിറ, തായമ്പക, വട്ടക്കളി. 24 ന് ശനിയാഴ്ച രാവിലെ വെള്ളകെട്ടുകൾ, കുട്ടിച്ചാത്തൻതിറ,ഗുളികൻതിറ, ഗുരുദേവൻതിറ.
ഉത്സവസമാപനം.
       101  അംഗ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. യോഗത്തില്‍ ഉള്ള്യേരി പഞ്ചായത്ത് 14-ാം  വാര്‍ഡ് അംഗം  ടി.കെ ശിവന്‍ അധ്യക്ഷനായി. ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍  ഒ.എ. ശിവദാസന്‍, സി.പി. സ്മിത്ത്, ശശി പുതിയേടത്ത്, എന്‍.പി. രാജേഷ് കുമാര്‍, പ്രെവ്ദ ബാബു, രാജേഷ് കുനിയില്‍, സുരേഷ് പറമ്പത്ത് എന്നിവര്‍ സംസാരിച്ചു.

             ഭാരവാഹികള്‍:  സി.കെ. ബാലകൃഷ്ണന്‍ (ചെയര്‍മാന്‍),   കെ.ടി.കെ. പ്രദീപ് കുമാര്‍ (ജനറല്‍ കണ്‍വീനര്‍), മധുസൂദനന്‍ പുലരി (ട്രഷറര്‍). ശങ്കരന്‍ പറക്കുനി, ടി.കെ. ശിവന്‍,  രാധാകൃഷ്ണന്‍ നായര്‍, ടി.കെ. കുഞ്ഞികൃഷ്ണന്‍, കുഞ്ഞിക്കോയ വരിക്കോളി, മാധവന്‍ പന്തപ്പിലാക്കുല്‍, ബാബു മഞ്ഞക്കയ്യില്‍, കെ. വേണു, രാഘവന്‍ കുന്നുമ്മല്‍, പ്രദീപന്‍ ഇടവലത്ത് (രക്ഷാധികാരികള്‍).

Post a Comment

0 Comments