കക്കയം ഡാമിൽ ബ്ലൂഅലർട്ട്.


                                                                          

കുറ്റ്യാടി : ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കക്കയം ഡാമിൽ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചു. ജലനിരപ്പ് 755.70 മീറ്ററായി ഉയർന്നതോടെയാണ് ബ്ലൂ അലർട്ട് പുറപ്പെടുവിച്ചത്. 
കെ.എസ്.ഇ.ബിയുടെ കീഴിലുള്ള കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ് കക്കയം അണക്കെട്ട്. ജലനിരപ്പ് 2485.20 അടിയിൽ എത്തിയാൽ റെഡ് അലർട്ട് പുറപ്പെടുവിക്കും. ഡാം ഷട്ടർ തുറന്നാൽ കരിയാത്തുംപാറ പുഴയിലും പെരുവണ്ണാമൂഴി അണക്കെട്ടിലും ജലനിരപ്പ് വർധിക്കുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

0 Comments