ശബരി റെയിൽ ഒറ്റ വരി പാത മതി ചിലവിന്റെ 50 ശതമാനം കിഫ്ബി വഹിക്കുമെന്ന് കേരളം.





 പത്തനംതിട്ട : ശബരി റെയിൽ പദ്ധതിയിൽ രണ്ടു നിർണായ തീരുമാനങ്ങളുമായി സംസ്ഥാന സർക്കാർ. ആദ്യഘട്ടത്തിൽ ഒറ്റവരി പാത മതിയെന്ന് മുഖ്യമന്ത്രി വിളിച്ച ഓൺലൈൻ യോഗത്തിൽ തീരുമാനമായി. കേന്ദ്രമന്ത്രി നിർദ്ദേശിച്ച ത്രികക്ഷി കരാറിനു പകരം നിർമ്മാണ ചില 50 ശതമാനം  കിഫ്ബി വഹിക്കുമെന്ന നിലപാട് തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരി റെയിൽ പാത ഇരട്ട പാത ആക്കണമെന്ന് സതേൺ റെയിൽവെ കത്ത് നൽകിയത് കഴിഞ്ഞ ദിവസമാണ്. നിർമ്മാണ ചുമതലയുള്ള കെ -റെയിൽ ഇതിൽ വിയോജിപ്പ് അറിയിച്ചിരുന്നു. ഇരട്ടപ്പാത വേണമെന്ന നിർദ്ദേശത്തോട് സംസ്ഥാന സർക്കാറിനും താല്പര്യമില്ല. അടുത്തഘട്ടത്തിൽ മാത്രമേ ഇരട്ടപ്പാത ആവശ്യമുള്ളൂ എന്നാണ് നിലപാട്. ആദ്യഘട്ടത്തിൽ അംഗമാലി- എരുമേലി- നിലക്കൽ പാത പൂർത്തീകരിക്കും. സർക്കാർ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ അന്തിമ നിലപാട് അറിയിക്കേണ്ടത് കേന്ദ്രമാണ്.

Post a Comment

0 Comments