കൊയിലാണ്ടി: 2024- ഡിസംബർ 27, 28, 29 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കാനിരിക്കുന്ന സംസ്ഥാന സ്‌പെഷ്യൽ ഒളിമ്പിക്‌സിനെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി നെസ്റ്റ് (നിയാർക്ക്) സ്പെഷ്യൽ സ്കൂൾ കൊയിലാണ്ടി, അഭയം സ്പെഷ്യൽ സ്കൂൾ ചേമഞ്ചേരി, സൗഹൃദ ബഡ്‌സ് റീഹാബിലിറ്റേ ഷൻ സെന്റർ കൊയിലാണ്ടി എന്നിവ ചേർന്ന് വിളംബര ജാഥ സംഘടിപ്പിച്ചു. നെസ്റ്റ് കൊയിലാണ്ടിയിൽ നിന്ന് ആരംഭിച്ച് ബസ് സ്റ്റാൻഡിൽ സമാപിച്ച റാലി കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ ഫ്ലാഗ് ഓഫ് ചെയ്തു.
ഇരുന്നൂരിൽപരം പേർ വിളംബര ജാഥയിൽ പങ്ക് ചേർന്നു. ഭിന്നശേഷി മേഖലയിൽ പൊതുജന ങ്ങളിൽ അവബോധം വളർത്തിയെടുക്കൽ ലക്ഷ്യമിട്ടുള്ള റാലിക്ക് ശേഷം നടന്ന ഒത്തു ചേരലിൽ നെസ്റ്റ് ജന. സെക്രട്ടറി ടി.കെ. മുഹമ്മദ് യൂനുസ് അധ്യക്ഷത വഹിച്ചു.
അഭയം ജന. സെക്രട്ടറി സത്യനാഥൻ മാടഞ്ചേരി, കൊയിലാണ്ടി മുനിസിപ്പൽ കൗൺസിലർ എ. അസീസ് മാസ്റ്റർ, സൗഹൃദ ബഡ്‌സ് റീഹാബിലിറ്റേഷൻ സെൻ്റർ പി.ടി.എ. പ്രസിഡന്റ് ഗിരീഷ് കുമാർ, കെ. അശ്വതി, നെസ്റ്റ് സ്പെഷൽ സ്കൂൾ പ്രധാനാ ധ്യാപക മനീഷ എന്നിവർ സംസാരിച്ചു. അബ്ദുള്ള കരുവാഞ്ചേരി, ടി.പി. ബഷീർ, സാലി ബാത്ത, സൈൻ ബാഫഖി, വട്ടക്കണ്ടി കൃഷ്ണൻ, ശശി കോളത്തു, സുരേഷ് കുമാർ, ബിത എന്നിവർ നേതൃത്വം നൽകി.
0 Comments