അത്തോളി: മാനസികവും, ശാരീരികവുമായ ആരോഗ്യ സംരക്ഷണത്തിന് നൂതന ആശയവുമായി ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ജനശ്രദ്ധ നേടിയ മെക് 7 ഹെൽത്ത് ക്ലബ്ബ്, തോരായി നൂറാം ദിനം വിപുലമായി ആഘോഷിച്ചു.കൊടശ്ശേരിയുണൈറ്റഡ് ഗ്രാസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങ്
അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശകുന്തള കുനിയിൽ അദ്ധ്യക്ഷം വഹിച്ചു.പഞ്ചായത്തിൻ്റെ എല്ലാ വാർഡുകളിലും മെക് 7 ഹെൽത്ത് ക്ലബ്ബ് തുടങ്ങാൻ കഴിയട്ടെ എന്ന് ബിന്ദു രാജൻ പറഞ്ഞു.വ്യായാമ മുറകൾ ശീലമാക്കിയാൽ ഒരു വിധം രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ കഴിയും. ഇന്ന് ചെറിയ കുട്ടികളിൽ പോലും ജീവിത ശൈലീ രോഗങ്ങൾ പിടിപെടുന്നു.പണ്ടുകാലങ്ങളിൽ 50 വയസ്സു കഴിഞ്ഞവർക്കായിരുന്നു ജീവിതശൈലീരോഗങ്ങൾ വരാറുണ്ടായിരുന്നത്. പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആരോഗ്യ സംരക്ഷണത്തിനും ജീവിത ശൈലീ രോഗങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാനും ആയുർവേർദ ഡിസ്പൻസറിയിലും, ഹോമിയോ ഡിസ്പൻസറിയിലും യോഗ പരിശീലനം തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം മെക് 7 ഹെൽത്ത് ക്ലബ്ബിൻ്റെ പ്രവർത്തനവും നല്ല രീതിയിൽ നടക്കുന്നുണ്ട്. മേഖല കോർഡിനേറ്റർ നിയാസ് എകരൂൽ മുഖ്യ പ്രഭാഷണം നടത്തി.മാനസിക ഐക്യം രുപപ്പെടുന്നതിൽ മെക് 7 ന് പങ്കുണ്ടെന്നും ഇതാണ് ഞങ്ങൾ പേരിട്ട് വിളിക്കുന്ന സലാഹു മാജിക്കെന്ന് നിയാസ് എകരൂൽ പറഞ്ഞു.
കോർഡിനേറ്റേഴ്സിനും, ട്രൈനേഴ്സിനുമുള്ള ഉപഹാരം പഞ്ചായത്ത് പ്രസിഡണ്ടും, മറ്റ് വാർഡ് മെമ്പർമാരും ചേർന്ന് നിർവ്വഹിച്ചു.15ാം വാർഡ് മെമ്പർ വാസവൻ പൊയിലിൽ, ഉള്ളിയേരി പഞ്ചായത്ത് മെമ്പർ കെ.ടി.സുകുമാരൻ, ജില്ലാ കോർഡിനേറ്റർ മിന നാസർ, ഏരിയ കോർഡിനേറ്റർ ഷംസീർ പാലങ്ങാട്, എം.മൂസ്സ മാസ്റ്റർ, ചീഫ്ട്രയ്നർ ബഷീർ പുതിയോട്ടിൽ തുടങ്ങിയവർ സംസാരിച്ചു. മെക് 7 ഹെൽത്ത് ക്ലബ്ബ് തോരായി കോർഡിനേറ്റർ എ കെ.ഷമീർ മാസ്റ്റർ സ്വാഗതവും ദിനേശൻ മാസ്റ്റർ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് കേക്ക് മുറിയും മെക് 7 ഹെൽത്ത് ക്ലബ്ബ് അംഗം ഗിരീഷ് ത്രിവേണിയുടെ നേതൃത്വത്തിൽ കലാകാരന്മാരുടെ പ്രകടനങ്ങളും നടന്നു.
0 Comments