പാലോറ ഹൈസ്കൂൾ 91 ബാച്ച് കൂട്ടായ്മ വാർഷിക സംഗമം സംഘടിപ്പിച്ചു.








ഉള്ളിയേരി: പാലോറ ഹൈസ്കൂൾ 1991 ബാച്ച് കൂട്ടായ്മ “നെല്ലിമരചോട്ടിൽ” വാർഷിക സംഗമം  പാലോറ ഹൈസ്കൂൾ മിനി ഓഡിറ്റോറിയത്തിൽ  സംഘടിപ്പിച്ചു.  ഷിനിൽ പൂനൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മഹേഷ് കുമാർ സ്വാഗതം പറഞ്ഞു. എ.കെ.ഷാജു. ഒരുവർഷത്തെ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ  വിശദീകരിച്ചു. ഷീബ കെ.ആർ നന്ദി പറഞ്ഞു. മുഹമ്മദലി, ഗിരീഷ് എൻ.പി. സായിറ ഉള്ളിയേരി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സംസ്ഥാന ഹയർ സെക്കണ്ടറിസ്കൂൾ യുവജനോൽസവത്തിൽ പങ്കെടുക്കാൻ  യോഗ്യത നേടിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളായ നിരഞ്ജൻ S/o സജി മോറക്കാട്ട്, ഹരിശങ്കർ S/o ഷിനിൽ എന്നിവരെ അനുമോദിച്ചു. തുടർന്ന് വിവിധ കാലാപരിപാടികളും അരങ്ങേറി

Post a Comment

0 Comments