നന്മണ്ട: നന്മണ്ട ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്നു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ രാജൻ മാസ്റ്റർ, സരോജിനി അരീക്കൽമീത്തൽ എന്നവർക്ക് കട്ടിൽ നൽകി നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുണ്ടൂർ ബിജു അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രതിഭ രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജീവൻ, സമീറ ഊളറാട്ട്, ബിജിഷ സി.പി,പഞ്ചായത്ത് വയോജന ക്ലബ്ബ് പ്രസിഡണ്ട് എൻ.കെ രാധാകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ് എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. ഐ.സി.ഡി. എസ് സൂപ്പർവൈസർ സി. കെ ഗീത സ്വാഗതവും, പഞ്ചായത്ത് പദ്ധതി കോ-ഓർഡിനേറ്റർ ബിജിത്ത് നന്ദിയും രേഖപ്പെടുത്തി. നന്മണ്ട ഭാഗത്തെ 3 മുതൽ 14 വരെ വാർഡുകളിലെ തെരഞ്ഞെടുക്കപ്പെട്ട 94 ഗുണഭോക്താക്കൾക്കാണ് ഇന്ന് കട്ടിൽ വിതരണം ചെയ്തിട്ടുള്ളത്. ബാക്കി വാർഡുകളിലെ 51 ഗുണഭോക്താക്കൾ അടക്കം145 ഗുണഭോക്താക്കൾക്ക് പദ്ധതി വിഹിതത്തിൽ 591745 രൂപ വകയിരുത്തിയാണ് വയോജനങ്ങളുടെ കരുതലും, സംരക്ഷണവും എന്ന നിലയിൽ പദ്ധതി നടപ്പിലാക്കിയത്.
0 Comments