പുത്തഞ്ചേരി: തിരുവനന്തപുരത്ത് നിന്ന് സൈക്കിളിൽ യാത്ര ചെയ്ത് പുത്തഞ്ചേരിയിൽ തിരിച്ചെത്തിയ അഭിലാഷ് പുത്തഞ്ചേരിയ്ക്ക് ജന്മനാട്ടിൽ സ്വീകരണം നൽകി.
സിപി ഐ എം മുണ്ടോത്ത് ലോക്കൽ സെക്രട്ടറി കെ എം ശ്രീനു,പുത്തഞ്ചേരിയിലെ ബ്രാഞ്ച് സെക്രട്ടറിമാരായ മകേഷ് പാണ്ടിക്കോട്, വത്സൻ എടക്കാത്തിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. രാജൻ, ഷാജി, ഗംഗാധരൻ പരിപാടിയിൽ പങ്കെടുത്തു.
വി. കെ പ്രശാന്ത് എംഎൽ എ യാണ് തിരുവനന്തപുരത്ത് നിന്ന് സൈക്കിൾയാത്ര ഫ്ളാഗ് ഓഫ് ചെയ്തത്.
തിരുവനന്തപുരത്തെ കാഴ്ചകളും വിശേഷങ്ങളും അഭിലാഷ് പങ്കുവെച്ചു.
2025 ഏപ്രിൽ മാസത്തിൽ മധുരയിൽ വെച്ച് നടക്കുന്ന സി പി ഐ എം പാർട്ടി കോൺഗ്രസ്സിൽ പുത്തഞ്ചേരിൽ നിന്ന് മധുര വരെ സൈക്കിളിൽ പോവാനുള്ള തയ്യാറെടുപ്പിലാണ് അഭിലാഷ്.
0 Comments