ഇന്നലെ അന്തരിച്ച ലോകപ്രശസ്ത തബല വാദകൻ ഉസ്താദ് സാക്കീർ ഹുസൈൻ്റെ നിര്യാണത്തിൽ സ്പേസ് അത്തോളി അനുശോചന യോഗം സംഘടിപ്പിച്ചു.
യോഗത്തിൽ പ്രശസ്ത മൃദംഗ വാദകനും തബലിസ്റ്റും സംഗീതജ്ഞനുമായ മുക്കം സലീം മുഖ്യ പ്രഭാഷണം നടത്തി.
വാദ്യകലാരംഗത്ത് ജ്വലിച്ചുനിന്ന സൂര്യനായി ഞങ്ങൾ ദർശിച്ച മഹാപ്രതിഭയെയാണ് നമുക്ക് നഷ്ടപ്പെട്ടത് എന്ന് മുക്കം സലിം പ്രഭാഷണത്തിൽ പറഞ്ഞു
പരിപാടിയിൽ എം വി സക്കറിയ, ജോബി മാത്യു, ഷിജിൻ കെ, ഗോകുൽദാസ് ബി.കെ, അഷറഫ് ചീടത്തിൽ, സത്യൻ പാലാക്കര, സുഹൈൽ എന്നിവർ സംസാരിച്ചു.
0 Comments