കൊടശ്ശേരി ആയുർവേദ ഡിസ്‌പെൻസറി പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ.




അത്തോളി : കൊടശ്ശേരി ആയുർവേദ ഡിസ്‌പെൻസറി പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം ഡിസംബർ 18 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ബഹു. ആരോഗ്യവനിതാ ശിശുവികസനവകുപ്പ് മന്ത്രി വീണാജോർജ്ജ് ഓൺലൈനിൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സച്ചിൻദേവ് എം എൽ എ അധ്യക്ഷത വഹിക്കും. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ സ്വാഗതം  പറയുന്ന പരിപാടിയിൽ NAM, ഭാരതീയ ചികിത്സാവകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത്‌ ഭരണസമിതി അംഗങ്ങൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

Post a Comment

0 Comments