ബെഗ്ളൂരു : പ്രായം നോക്കാതെ പ്രകൃതിക്കായി ജീവിച്ചതിലൂടെ പത്മശ്രീ പുരസ്കാരം നേടിയ തുളസി ഗൗഡ (80) അന്തരിച്ചു. ഉത്തര കന്നടയിലെ ഹൊന്നല്ലി സ്വദേശിയാണ് തുളസി ഗൗഡ. 2020 ലാണ് തുളസി ഗൗഡയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്.
ഔപചാരിക വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും, പരിസ്ഥിതി സംരക്ഷണത്തിനായി വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ് തുളസി ഗൗഡ. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ഈ രംഗത്തുണ്ട്. ഈ കാലയളവിൽ നാൽപ്പതിനായിരത്തിലധികം വൃക്ഷത്തൈകൾ തുളസി നട്ടുവളർത്തി. കാടിനെക്കുറിച്ചും വിവിധയിനം സസ്യങ്ങളെക്കുറിച്ചുള്ള അറിവ് തുളസി പകർന്നു നൽകി. വനവകുപ്പിന്റെ വനവത്ക്കരണ പരിപാടിയിൽ തുളസി ഗൗഡ സജീവമായിരുന്നു. ഇവരുടെ സേവനവും പ്രകൃതിയോടുള്ള ആത്മാർത്ഥതയും തിരിച്ചറിഞ്ഞ വനംവകുപ്പ് തുളസിക്ക് സ്ഥിര നിയമനം നൽകി. 14 വർഷം വനംവകുപ്പിൽ സേവനമനുഷ്ഠിച്ചു. "കാടിന്റെ സർവ്വവിജ്ഞാന കോശം" എന്നാണ് ഇവർ അറിയപ്പെട്ടത് ഹൊന്നാനിയിൽ ഇന്ന് കാണുന്ന മരങ്ങളെല്ലാം നട്ടുവളർത്തിയത് തുളസി ഗൗഡയാണ്.
0 Comments