അത്തോളി: മലയാളത്തിൻ്റെ പുണ്യവും, നിറവിളക്കുമായി നിന്ന മലയാളിയുടെ പെരുന്തച്ചനെ അത്തോളി ഗ്രാമ പഞ്ചായത്ത് കൂമുള്ളി ഗിരീഷ് പുത്തഞ്ചേരി ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ അനുശോചന യോഗം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അദ്ധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ വാസവൻ പൊയിലിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. സുനിൽ കൊളക്കാട് മുഖ്യ പ്രഭാഷണം നടത്തി. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, നാടകകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച എം.ടി മലയാളികളുടെ അഹങ്കാരമായിരുന്നെന്നും മഹാഭാരതത്തിലെ കഥാപാത്രമായ ഭീമനെ തൻ്റെ രണ്ടാമൂഴം എന്ന നോവലിൽ നല്ല കഥാപാത്രമാക്കി അവതരിപ്പിക്കാൻ ചങ്കൂറ്റം കാണിച്ച 'എഴുത്തുകാരനായിരുന്നു എം.ടിയെന്ന് സുനിൽ കൊളക്കാട് പറഞ്ഞു.
ദിലീഷ്, ഉണ്ണി മൊടക്കല്ലൂർ, സുരേന്ദ്രൻ കെ.ടി, ഷാജു കൂമുള്ളി, ഹരി പനങ്കുറ, അഖിൽ കൂമുള്ളി, സുരേഷ് മാസ്റ്റർ, ഷാക്കിറ, ജോതിക എന്നിവർ അനുശോചന പ്രസംഗം നടത്തി. ആരോഗ്യ വിദ്യഭ്യാസ ചെയർപേഴ്സൺ എ.എം.സരിത സ്വാഗതവും, ലൈബ്രേറിയൻ സി.കെ.സബിത നന്ദിയും പറഞ്ഞു.
0 Comments