രാജ്യത്തെ അരി ശേഖരം റെക്കോഡ് നിലയില്‍. സര്‍ക്കാര്‍ ലക്ഷ്യമിട്ടതിനേക്കാള്‍ അഞ്ച് മടങ്ങ് അധികമാണ് നിലവിലെ അരിയുടെ ശേഖരം. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമായ ഇന്ത്യ സജീവമായി അരി കയറ്റുമതി നടത്താവുന്ന സ്ഥിതി കൈവരിച്ചു. ഡിസംബര്‍ ഒന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം 44.1 ദശലക്ഷം ടണ്‍ അരിയാണ് സംഭരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ ശേഖരം ഉള്‍പ്പെടെയാണിത്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 7.6 ദശലക്ഷം ടണ്‍ അരി ശേഖരമായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.ഇന്ത്യയ്ക്കൊപ്പം തന്നെ പാകിസ്ഥാനും അരി കയറ്റുമതിയില്‍ സജീവമാണ്. ആഗോള അരിവ്യാപാരത്തിന്റെ 40% ഇന്ത്യയാണ് നിയന്ത്രിക്കുന്നതെങ്കില്‍, ബസ്മതി അരി കയറ്റുമതിയുടെ 35% പാക്കിസ്ഥാനാണ് നിയന്ത്രിക്കുന്നത്. 2022-23 ല്‍ അരി കയറ്റുമതിയില്‍ നിന്ന് ഇന്ത്യ 11 ബില്യണ്‍ ഡോളറിലധികം നേടി, പാകിസ്ഥാന്‍ 3.9 ബില്യണ്‍ ഡോളറും.
0 Comments