കൊയിലാണ്ടി: കൊല്ലം റെയിൽവേ ഗേറ്റിനോട് ചേർന്ന് റോഡിന്റെ വശങ്ങളിൽ ഇരുചക്ര വാഹനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെ പാർക്ക് ചെയ്ത് പോകുന്നത് കാൽനടയാത്രക്കാർക്ക് ദുരിതമായിത്തീരുന്നു.
ഗെയിറ്റ് അടക്കുന്നതോടെ റോഡിൽ നിര നിരയായി വാഹനങ്ങൾ വന്നു നിറയുമ്പോൾ വശങ്ങളിൽ പാർക്ക് ചെയ്ത വാഹനങ്ങൾ കാരണം ഒരാൾക്ക് പോലും കടന്നുപോവാൻ ബുദ്ധിമുട്ടുള്ള സ്ഥിതിയാണ് നിലവിലുള്ളത്. കൊയിലാണ്ടി പൊലീസ് ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
0 Comments