സബ് ഇൻസ്പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു.




തൃശൂർ: കഠിനപരിശീലനം വിജയകരമായി പൂർത്തിയാക്കിയ  31 എ ബാച്ചിലെ 141 സബ് ഇൻസ്പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡ് തൃശ്ശൂർ കേരള പോലീസ് അക്കാദമിയിൽ നടന്നു. പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു.

തിരുവനന്തപുരം  നെടുമങ്ങാട് സ്വദേശി നിധിൻ രാജ് ആർ എസ്സ് ആയിരുന്നു പരേഡ് കമാൻഡർ. ആലപ്പുഴ മാവേലിക്കര സ്വദേശിനി സബിത ശിവദാസ് സെക്കൻഡ് ഇൻ കമാൻഡ് ആയി.

പരിശീലനകാലയളവിൽ മികവു തെളിയിച്ച സേനാംഗങ്ങൾക്ക് മുഖ്യമന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച ഓൾറൗണ്ടർ ആയി അതുൽ പ്രേം ഉണ്ണിയും മികച്ച ഇൻഡോർ ആയി സബിത ശിവദാസും മികച്ച ഔട്ട്ഡോർ ആയി നിതിൻ രാജ് ആർ എസ്സും മികച്ച ഷൂട്ടർ ആയി നവീൻ ജോർജ് ഡേവിഡും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായ 141 സബ് ഇൻസ്പെക്ടർമാരിൽ 24 പേർ ബിരുദാനന്തരബിരുദധാരികളും 41 പേർ B.tech  ബിരുദധാരികളും നാലുപേർ M.tech ബിരുദധാരികളുമാണ്. ഏഴുവീതം MBA, M.Com ബിരുദധാരികളും ഒരു MCA ബിരുദധാരിയും ഒരു M.Tech & MBA ബിരുദധാരിയും 60 ബിരുദധാരികളുമുണ്ട്. ഒരാൾക്ക് ഡോക്ടറേറ്റുമുണ്ട്. ഇതിൽ 127 പേർ പുരുഷന്മാരും 14 പേർ വനിതകളുമാണ്.

സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, മറ്റു മുതിർന്ന പോലീസ് ഓഫീസർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments