തബല മാന്ത്രികൻ ഉസ്താദ് അല്ലാ രഖാ സാക്കിർ ഹുസൈൻ അന്തരിച്ചു. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആശുപത്രിയിൽ രണ്ടാഴ്ചയായ ചികിത്സയിലായിരുന്നു. രാവിലെ വാർത്ത ഏജൻസിയായ പി ടി ഐ ആണ് മരണവാർത്ത സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയോടെ അദ്ദേഹം മരിച്ചുവെന്ന വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ മരണവാർത്ത കുടുംബം നിഷേധിക്കുകയായിരുന്നു. തബലയെ ആഗോള വേദിയിലേക്ക് ഉയർത്തിയ ഈ അതുല്യ കലാകാരൻ, തബലമാന്ത്രികൻ ഉസ്താദ് അല്ലാ രഖയുടെ മകനാണ്. നാലുതവണ ഗ്രാമി അവാർഡ് നേടി. രാജ്യം മൂന്ന് പത്മ അവാർഡുകളും നൽകി ആദരിച്ചു. ഒട്ടേറെ ചിത്രങ്ങൾക്ക് സംഗീതം പകർന്ന സാക്കിർ ഹുസൈൻ ഷാജി എൻ കരുൺ ചിത്രമായ വാനപ്രസ്ഥത്തിലൂടെ മലയാളത്തിലും സാന്നിധ്യം അറിയിച്ചു.ആസ്വാദകരെ ത്രസിപ്പിച്ച് ലോകം ചുറ്റിയ ഇന്ത്യയുടെ പ്രിയ സംഗീതജ്ഞന് കേരള ഫ്രീലാൻസ് പ്രസ്സിൻ്റെ ആദരാഞ്ജലികൾ🌹.
0 Comments