കൊയിലാണ്ടി: ശ്രീ പിഷാരികാവ് തൃക്കാർത്തിക സംഗീതോത്സവ വേദിയിൽ ഭക്തജന സഹസ്രങ്ങളെ സാക്ഷിയാക്കി പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പിഷാരികാവ് ദേവസ്വം ഏർപ്പെടുത്തിയ സംഗീത പുരസ്കാരം ഇന്ന് വൈകിട്ട് നടന്ന ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങി. പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ചാണ് പുരസ്കാര സമർപ്പണം നടന്നത്. കൈരളി ചാനൽ പട്ടുറുമാൽ വിജയിയും പിന്നണി ഗായകനുമായ അജയ ഗോപാൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച നിരവധി ഗാനങ്ങൾ അജയ് ഗോപാൽ വേദിയിൽ ആലപിക്കുകയുണ്ടായി.
തൃക്കാർത്തിക ദിവസമായ ഇന്ന് കാവിലമ്മയുടെ സന്നിധിയിൽ കാർത്തിക ദീപം തെളിയിക്കാൻ എത്തിയ ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ആയിരുന്നു ചടങ്ങ്. തുടർന്ന് ചെങ്കോട്ടെ ഹരിഹര സുബ്രഹ്മണ്യം അവതരിപ്പിച്ച സംഗീത കച്ചേരി അരങ്ങേറിയതോടെ എട്ടു ദിവസം നീണ്ടു നിന്ന ഈ വർഷത്തെ തൃക്കാർത്തിക സംഗീതോത്സവത്തിന് തിരശ്ശീല വീണു.
0 Comments