ഡോ.മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.




മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാന നരേന്ദ്ര മോദി. രാജ്യത്തെ സമുന്നതനായ നേതാക്കളിലൊരാളായ ഡോ.മൻമോഹൻ സിംഗിൻ്റെ മരണത്തിൽ രാജ്യം ദു:ഖിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയിൽ രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. വർഷങ്ങളോളം നമ്മുടെ രാജ്യത്തിൻ്റെ സാമ്പത്തിക നയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു.പാർലമെൻ്റിൽ ഡോ.മൻമോഹൻ സിംഗിൻ്റെ ഇടപെടലുകളും വളരെ ശ്രദ്ധേയമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Post a Comment

0 Comments