തായ്‌ലാൻഡിൽ ബോഡി മസാജിനിടെ യുള്ള ഗായകയുടെയും വിനോദസഞ്ചാരിയുടെയും മരണം ആരോഗ്യ രംഗത്ത് വീണ്ടും ചർച്ചകൾക്ക് വഴിവെച്ചു. മസാജ് ചെയ്തതാണ് മരണകാരണമെന്ന് സ്ഥിതീകരിച്ചിട്ടില്ലെങ്കിലും ഈ മരണങ്ങൾ ടൂറിസ്റ്റ് ഹോട്ട് സ്പോട്ടായ രാജ്യത്ത് ഞെട്ടൽ ഉണ്ടാക്കി. മസാജിനിടെ കഴുത്തിന് ക്ഷതമേറ്റതിനെ തുടർന്നാണ് 20 കാരിയായ തായ് ഗായിക ഛയാദ പ്രാവോ ഹോം മരിക്കുന്നത്. രക്തത്തിൽ അണുബാധയും തലച്ചോറിൽ വീക്കവും ഉണ്ടായതോടെ ചികിത്സയിലായിരുന്നുഇവർ. തോളിലെ വേദന കുറയുന്നതിനായി കഴുത്ത് പെട്ടെന്ന് വെട്ടിതിരിച്ചുള്ള മസാജ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഛയാദ മരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികാരികൾ അറിയിച്ചു. സമാനമായി തന്നെയായിരുന്നു വിനോദസഞ്ചാരിയായ ലി മുൻ ടുക്കിന്റെയും മരണം. ഓയിൽ മസാജ് ചെയ്തതിന് തൊട്ടു പിന്നാലെയാണ് മരണപ്പെട്ടത്. തെറ്റായ രീതിയിൽ കഴുത്ത് വളച്ചൊടിക്കുകയോ മസാജ് ചെയ്യുകയോ ചെയ്യുന്നത് പക്ഷാഘാതത്തിന് കാരണമാകും എന്ന് റാങ്സിറ്റ് യൂണിവേഴ്സിറ്റിയിലെ ഓറിയന്റൽ മെഡിസിൻ പ്രൊഫസർ ഡോക്ടർ ഹേമ ചൂധ മുന്നറിയിപ്പു നൽകി.
0 Comments