സർഗാലയിൽ കരകൗശലമേളയ്ക്ക് തുടക്കം.




 ഇരിങ്ങൽ സർഗ്ഗാലയിൽ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് തുടക്കമായി. ജനുവരി ആറു വരെ നീളുന്ന മേള ഞായർ വൈകിട്ട് ആറിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സർഗാലയുടെ പന്ത്രണ്ടാമത് എഡിഷൻ വാർഷിക കരകൗശല  മേളയാണിത്. 15ലധികം രാജ്യങ്ങളിലെ കരകൗശല വിദഗ്ധരും, 25 സംസ്ഥാനങ്ങളിലെ മുന്നൂറിലധികം കരകൗശല വിദഗ്ധരും മേളയിൽ പങ്കെടുക്കുന്നുണ്ട്.

 സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നബാർഡിന്റെയും, മിനിസ്ട്രി ഓഫ് ടെക്സ്റ്റൈൽസ് ഡെവലപ്മെന്റ് കമ്മീഷൻ ഓഫ് ഹാൻഡി ക്രാഫ്റ്റിസിന്റെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. കേരള കാർട്ടൂൺ അക്കാദമി ഒരുക്കുന്ന ലൈവ് കാരിക്കേച്ചർ ഷോ, ഫുഡ് ഫെസ്റ്റ്, വിദേശ ഫുഡ് ഫെസ്റ്റ്, അമ്യൂസ്മെന്റ് റൈഡുകൾ, പാറക്കുളത്തിലെ വേദിയിൽ കലാപരിപാടികൾ, പെഡൽ മോട്ടോർ ബോട്ടിംങ് എന്നിവയും ഉണ്ടാവും.

Post a Comment

0 Comments