ഉള്ളിയേരി: ചെറുകാടിൻ്റെ 'ജീവിതപ്പാത'യുടെ അമ്പതാം വാർഷികത്തിൻ്റെ ഭാഗമായി കന്നൂര് നോർത്ത് ചെറുകാട് ഗ്രന്ഥാലയത്തിൽ വെച്ച് 'എന്റെ കേരളം എന്റ മലയാളം' താലൂക്ക്തല ക്വിസ് മത്സരം സംഘടിപ്പിച്ചു. കരിയർ ഗൈഡൻസ് ഫാക്കൽറ്റി അംഗവും പ്രശസ്ത മോട്ടിവേഷൻ ട്രെയിനറുമായ ഡോ. പി.കെ. ഷാജി മാസ്റ്റർ അവതാരകനായി നടന്ന പരിപാടിയിൽ താലൂക്കിലെവിവിധ ലൈബ്രറികളിൽ നിന്ന് പതിനാറോളം ടീമുകൾ മൽസരത്തിൽ പങ്കെടുത്തു.
മത്സരത്തിൽ ഒന്നം സ്ഥാനത്തിന് ഉള്ളിയേരി പബ്ലിക് ലൈബ്രറി യും രണ്ടും മൂന്നും സ്ഥാനം ചെറുകാട് ഗ്രന്ഥാലയവും പങ്കിട്ടു. രാമചന്ദ്രൻ മാസ്റ്റർ, പിഎം സുന്ദരൻ, ജിതേഷ് കിനാത്തിൽ, സുമേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു എ.പി സുന്ദരൻ സ്വാഗതവും യു എം അശോകൻ നന്ദിയും പറഞ്ഞു.
0 Comments