കൊടശ്ശേരി ആയുർവേദ ഡിസ്പെൻസറി ശിലാസ്ഥാപനം മന്ത്രി നിർവ്വഹിച്ചു.





അത്തോളി : സംസ്ഥാന സർക്കാരിൻറെ
2024- 25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി കൊടശ്ശേരി ആയുർവേദ ഡിസ്പെൻസറിക്ക് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഓൺ ലൈനായി ഉദ്ഘാടനം ചെയ്തു.




ബാലുശ്ശേരി എംഎൽഎ കെ.എം.സച്ചിൻ ദേവ് ശിലാഫലകം അനാഛാദനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അദ്ധ്യക്ഷം വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ എ.എം. സരിത,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷീബ രാമചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ
സുനീഷ് നടുവിലയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു മoത്തിൽ, വാർഡ് മെമ്പർമാരായ
എ എം.വേലായുധൻ
വാസവൻ പൊയിലിൽ,
സുനിൽ കൊളക്കാട്
ടി.രാധാകൃഷ്ണൻ,
മുസ്തഫ ആലയാട്ട്
ടി.കെ.കൃഷ്ണൻ
രവീന്ദ്രൻ ആർ.കെ
എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ.കെ.ടി. വിജയലക്ഷ്മി സ്വാഗതവും വാർഡ് മെമ്പർ രേഖ വെള്ളത്തോട്ടത്തിൽ നന്ദിയും പറഞ്ഞു.



Post a Comment

0 Comments