ഉള്ളിയേരി :തബല വാദനത്തിലെ ഇതിഹാസനായകനും അത്ഭുത പ്രതിഭാസവുമായ ഉസ്താദ് സക്കീർ ഹുസൈന്റെ നിര്യാണത്തിൽ "കലാസൗഹൃദം "ഉള്ളിയേരി അനുശോചനം രേഖപ്പെടുത്തി.
തബലയിൽ കേന്ദ്രഫെല്ലോഷിപ്പ് അവാർഡ് നേടിയ പുരുഷു ഉള്ളിയേരി അധ്യക്ഷം വഹിച്ച ചടങ്ങിൽ മനോജ്‌കുമാർ ഉള്ളിയേരി, രാധാകൃഷ്ണൻ ഒള്ളൂർ, ശിവദാസൻ ഉള്ളിയേരി,
ശശികുമാർ തുരുത്യാട്, അഹമ്മദ് ഉള്ളിയേരി, രാജൻ ശ്രീകല, ബിജു ടി. ആർ. എന്നിവർ സംസാരിച്ചു.
0 Comments