ആഫ്രിക്കയിൽ പടരുന്ന ഡിഗ ഡിഗ; ഉറവിടം തേടി വിദഗ്ധർ.



ആഫ്രിക്കൻ രാജ്യങ്ങൾ ഡിഗ ഡിഗ വൈറസിന്റെ ഭീതിയിൽ. പനിച്ച് പനിച്ച് നൃത്തം ചവിട്ടും പോലെ രോഗികൾക്ക് വിറയൽ അനുഭവപ്പെടുന്ന അസാധാരണ രോഗം ഉഗാണ്ടയിൽ പടരുകയാണ്. ഉഗാണ്ടയിലെ ബുണ്ടി ബുഗിയോ ജില്ലയിൽ മാത്രം 300 പേർക്ക് അസുഖം ബാധിച്ചിട്ടുണ്ടെന്നും വൈറസിന്റെ ഉറവിടം തേടി വിദഗ്ധർ അലയുകയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അസുഖബാധിതരിൽ കൂടുതലും സ്ത്രീകളും പെൺകുട്ടികളും ആണ്. വൈറസിന് ലിംഗ വ്യത്യാസം ഉണ്ടോ എന്നും സംശയമുണ്ട്

 രോഗത്തിന്റെ ലക്ഷണങ്ങളും അവസ്ഥയും വിചിത്രമാണ്. രോഗം ബാധിച്ചവർ നൃത്തം ചെയ്യുന്നതുപോലെ വിറയ്ക്കുന്നു എന്നതാണ് പ്രത്യേകത. നൃത്തം ചെയ്യുന്നതുപോലെ വിറക്കുക എന്നാണ് ഡിഗ ഡിഗ എന്ന വാക്കിന്റെ അർത്ഥം. വിറയൽ കാരണം രോഗികൾക്ക് നടക്കാനാവാത്ത അവസ്ഥ വരുന്നു. വിറയലിനെ കൂടാതെ തീവ്രമായ പനി ക്ഷീണം എന്നിവയും രോഗികളെ ബാധിക്കുന്നു. എബോളക്കും, കോവിഡിനും ശേഷം വലിയ ഭീതി ജനിപ്പിക്കുന്ന അസുഖമായി ഇത് മാറുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Post a Comment

0 Comments