ഓമശ്ശേരി: മണ്ഡല കാലം മുഴുവൻ ശബരിമല തീർത്ഥാടകർക്കും അയ്യപ്പഭക്തൻമാർക്കും സൗജന്യ ഭക്ഷണം നൽകി മുടൂർ ദീൻ ദയാൽ ഗ്രാമസേവാസമിതി. കൊയിലാണ്ടി- എടവണ്ണപ്പാറ സംസ്ഥാന പാതയോരത്ത് മുടൂരിലാണ് വിശാലമായ അന്നദാന കേന്ദ്രം പ്രവർത്തിക്കുന്നത്.കർണ്ണാടകയിൽ നിന്നും മറ്റ് അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന തീർത്ഥാടകർക്ക് സൗജന്യ ഇടത്താവളം കൂടിയാണ് ഈ അന്നദാന കേന്ദ്രം.
പ്രഭാതഭക്ഷണം കൂടാതെ ഉച്ചനേരം സദ്യയും രാത്രി ഭക്ഷണവും അന്നദാനത്തിൻ്റെ ഭാഗമായി വിളമ്പുന്നുണ്ട്. മണ്ഡല കാലാവസാനം നാൽപ്പത്തിയൊന്നാം ദിവസം വിഭവ സമൃദ്ധമായ സദ്യയും നൽകുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.
0 Comments