ശ്രീ പിഷാരികാവ് തൃക്കാർത്തിക സംഗീതോത്സവത്തിൽ ഇന്ന് ഡോ: അടൂർ പി സുദർശൻ അവതരിപ്പിച്ച സംഗീത കച്ചേരി അരങ്ങേറി.




 കൊല്ലം : ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക സംഗീതോത്സവത്തിൽ ഇന്ന് ഡോ: അടൂർ പി സുദർശൻ അവതരിപ്പിച്ച സംഗീത കച്ചേരി അരങ്ങേറി.അദ്ദേഹം   അവതരിപ്പിച്ച വിവിധങ്ങളായ അപൂർവ്വവും ശ്രദ്ധേയങ്ങളുമായ കീർത്തനങ്ങൾ സംഗീത ആസ്വാദകരിൽ മതിപ്പുള്ളവാക്കി . വയലിൻ : ശ്രീ ഗണരാജ് കാസർഗോഡ്, മൃദംഗം: ശ്രീ. അടൂർ ബാബു, ഗഞ്ചിറ: ശ്രീ വിഷ്ണു കമ്മത്ത്.
നാളെ വൈകീട്ട് മുടികൊണ്ടാൻ രമേശ്  ചെന്നൈ അവതരിപ്പിക്കുന്ന വീണകച്ചേരി. 13ന് തൃക്കാർത്തിക നാളിൽ രാവിലെ പിഷാരികാവ് ഭജന സമിതിയുടെ ഭക്തിഗാനാമൃതം, ഉച്ചയ്ക്ക് പ്രസാദഊട്ട്, വൈകീട്ട് അഞ്ചുമണിക്ക് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്‌ തൃക്കാർത്തിക സംഗീത പുരസ്കാര സമർപ്പണം, കാർത്തിക ദീപം തെളിയിക്കൽ,ചെങ്കോടൈ ഹരി സുബ്രഹ്മണ്യത്തിന്റെ  സംഗീത കച്ചേരി എന്നിവ അരങ്ങേറും.

Post a Comment

0 Comments